Breaking News

ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ ക്ഷേത്ര പൂജാരി മരിച്ചു

കിളിമാനൂര്‍: ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ ക്ഷേത്ര പൂജാരി മരിച്ചു. കിളിമാനൂര്‍ ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി അഴൂര്‍ പെരുങ്കുഴി മുട്ടപ്പലം ഇലങ്ക മഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി(49) ആണ് മരിച്ചത്. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടയില്‍ ഗ്യാസ് ചോര്‍ന്ന് തീ പടര്‍ന്ന് പൊള്ളലേല്‍ക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 30 ന് വൈകുന്നേരമായിരുന്നു അപകടം. ക്ഷേത്ര തിടപ്പള്ളിയില്‍ നിവേദ്യ പായസം പാചകം ചെയ്തിറങ്ങി വീണ്ടും തിടപ്പള്ളിയില്‍ വിളക്കുമായി കയറിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടന്‍തന്നെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: ഉമാദേവി. മക്കള്‍: ആദിത്യ നാരായണന്‍ നമ്പൂതിരി, ആരാധിക (തംബുരു).

Related posts

Leave a Reply

Your email address will not be published. Required fields are marked *