Breaking News

കല്ലമ്പലത്ത് റംബൂട്ടന്റെ കുരു തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കല്ലമ്പലം: കല്ലമ്പലത്ത് റംബൂട്ടന്റെ കുരു തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കല്ലമ്പലം കരവാരം തോട്ടയ്ക്കാടു മംഗ്ലാവില്‍ വീട്ടില്‍ അനേഷ്യ സുധാകരന്റെയും വൃന്ദയുടേയും ആറ് മാസം പ്രായമുള്ള മകന്‍ ആദവാണ് മരണപ്പെട്ടത്. ബന്ധുവായ കുട്ടികള്‍ ഇന്നലെ വൈകിട്ട് 6 മണിയോടെ വീട്ടില്‍ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളില്‍ നിന്നും റംബൂട്ടന്‍ എടുത്തു തൊലികളഞ്ഞ ശേഷം കുഞ്ഞിന് കഴിക്കാനായി വായില്‍ വച്ചു കൊടുക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടി അത് വിഴുങ്ങി. ഈ സമയം അമ്മ അടുക്കളയില്‍ ആയിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മ റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി കുട്ടി വെപ്രാളം കാണിക്കുന്നതാണ് കണ്ടത്.

കുട്ടിയെ ഉടന്‍ തന്നെ മാതാവും ബന്ധുക്കളും ചേര്‍ന്ന് കല്ലമ്പലത്തിന് സമീപമുള്ള ചാത്തമ്പറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ പരിശോധിച്ച് തൊണ്ടയില്‍ കുടുങ്ങിയ റംബൂട്ടാന്റെ കുരു പുറത്തെടുത്തെങ്കിലും കുട്ടിക്ക് ശ്വാസം എടക്കാന്‍ കഴിയാത്തതിനാല്‍ കൃത്രിമ ശ്വാസം നല്‍കി ഉടന്‍ തന്നെ കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് വെളിപ്പിന് കുട്ടി മരണപ്പെടുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. കല്ലമ്പലം പോലീസ് കേസ് എടുത്ത് അന്വഷണം തുടങ്ങി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു പോസ്റ്റുമോര്‍ട്ടും പരിശോധന നടത്തി കുട്ടിയുടെ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *