Breaking News

കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്; പി.ഡി.പി തകര്‍ന്നടിഞ്ഞു

ജമ്മു: പത്ത് വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജമ്മു കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്. കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന അനുഛേദം 370 റദ്ദാക്കിയതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം 48 സീറ്റുകള്‍ നേടിയാണ് അധികാരത്തിലേറുന്നത്. ബി.ജെ.പി 29 സീറ്റുകള്‍ നേടിയപ്പോള്‍ മൂന്ന് സീറ്റുകളില്‍ പി.ഡി.പിയും ഏഴ് സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചു. സി.പി.എം ഒരു സീറ്റില്‍ വിജയിച്ചു. മത്സരിച്ച 56 സീറ്റുകളില്‍ 43 സീറ്റുകളിലും നാഷണല്‍ കോണ്‍ഫറന്‍സ് ജയിച്ചു. കോണ്‍ഗ്രസ് 6 സീറ്റുകളാണ് നേടിയത്.

ബി.ജെ.പി മുന്നോട്ടുവച്ച പുതിയ കാശ്മീര്‍ എന്ന മുദ്രാവാക്യം കാശ്മീര്‍ ജനത തള്ളിക്കളഞ്ഞുവെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പശ്ചാത്തലത്തില്‍ മുമ്പ് ബി.ജെ.പിയുമായി കൂട്ടുകൂടിയ പി.ഡി.പിക്ക് ലഭിക്കേണ്ട വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ കണക്കുകൂട്ടല്‍ ശരിയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പിക്ക് ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചിരുന്നില്ല. 2014ല്‍ 28 സീറ്റുകള്‍ നേടി താഴ്‌വരയിലെ ശക്തമായ സ്വാധീനമായിരുന്ന പി.ഡി.പിയാണ് കേവലം മൂന്ന് സീറ്റുകളിലേക്ക് ചുരുങ്ങിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *