Breaking News

ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണം

ആറ്റിങ്ങല്‍: അന്തരിച്ച മുതിര്‍ന്ന സി.പി.എം നേതാവും എം.എല്‍.എയുമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ ഒന്നാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സി.ഐ.ടി.യു ആറ്റിങ്ങല്‍ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. ആറ്റിങ്ങല്‍ കച്ചേരി നടയില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ആര്‍.രാമു ഉദ്ഘാടനം ചെയ്തു. എം.മുരളി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ഗണേശന്‍, അഞ്ചുതെങ്ങ് സുരേന്ദ്രന്‍, അഡ്വ.മോഹനന്‍, അഡ്വ.സി.ജെ.രാജേഷ് കുമാര്‍, എസ്.രാജശേഖരന്‍, ആര്‍.എസ്.അരുണ്‍, ലോറന്‍സ്, എസ്.ജോയി, ആര്‍.പി.അജി, ലാജി, ശിവന്‍പിള്ള, റ്റി.ബിജു, എസ്.രജു, രാജഗോപാലന്‍ പോറ്റി, ഗായത്രി ദേവി എന്നിവര്‍ അുസ്മരണ പ്രസംഗം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *