Breaking News

മത്സ്യത്തൊഴിലാളികള്‍ക്ക് വെട്ടേറ്റ സംഭവം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വര്‍ക്കല: വര്‍ക്കലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മൂന്ന് മത്സ്യത്തൊഴിലാളികളെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ അഞ്ച് പ്രതികളാണുള്ളത്. അതില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വര്‍ക്കല താഴേവെട്ടൂര്‍ നെടുങ്കോട് വീട്ടില്‍ ഫസിലുദ്ദീന്റെ മക്കളായ യൂസഫ്(40), ജവാദ്(34), താഴേവെട്ടൂര്‍ മൂലക്കടമുക്ക്, കാവില്‍ത്തൊടി വീട്ടില്‍ മുഹമ്മദ് ഹനീഫയുടെ മകന്‍ നിസാം എന്നുവിളിക്കുന്ന നിസാമുദ്ദീന്‍(47), നെടുങ്ങണ്ട പുതിയപാലം തസ്മിന്‍ മന്‍സിലില്‍ ജഹാംഗീറിന്റെ മകന്‍ ജഹാസ്(29) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി നൈസാമിനെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

താഴേവെട്ടൂര്‍ സ്വദേശികളായ പുത്തന്‍വീട്ടില്‍ ഷംനാദ്(49), ചേലക്കര വീട്ടില്‍ അല്‍ അമീന്‍(31), ചേലക്കര വീട്ടില്‍ നൗഷാദ്(45) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വര്‍ക്കല പോലീസും ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അരിവാളം ബീച്ചിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തുനിന്ന് പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *