

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ വഞ്ചിയൂര്‍ ഹോമിയോ ഡിസ്പന്‍സറിയില്‍ അഴിമതി ആരോപിച്ച് എല്‍.ഡി.എഫ് ധര്‍ണ്ണ. ഡിസ്പന്‍സറിക്ക് വാങ്ങുന്ന മരുന്നുകള്‍ സ്വകാര്യ പ്രാക്ടീസ് നടത്തി ധനസമ്പാദനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ധര്‍ണ്ണ നടത്തിയത്. മുന്‍ കാലങ്ങളില്‍ 2,50,000 രൂപയ്ക് മരുന്നു വാങ്ങിയിരുന്നുവെങ്കില്‍ ഇപ്പോഴുള്ള ഡോക്ടര്‍ വന്നതിനുശേഷം 500000 ലക്ഷം രൂപയുടെ മരുന്നു വാങ്ങുകയും അത് പഞ്ചായത്ത് പ്രസിഡന്റും, അറ്റന്‍ഡറുമായി ചേര്‍ന്ന് തൊപ്പിച്ചന്തയില്‍ കെട്ടിടമെടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നുവെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു.




2020 മുതല്‍ 6 ലക്ഷം ആയുര്‍വേദ ഡിസ്പന്‍സറിക്ക് അനുവദിച്ചതില്‍ 2 ലക്ഷം വെട്ടിക്കുറച്ചാണ് ഹോമിയോ ഡിസ്പന്‍സറിക്ക് നല്‍കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ഹോമിയോ ഡോക്ടറേയും, അറ്റന്‍ഡറേയും ഉപയോഗിച്ച് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന മരുന്നുകള്‍ സ്വകാര്യ പ്രാക്ടീസ് നടത്തി ധനസമ്പാദനം നടത്തുന്നത് അഴിമതിയാണെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു. കരവാരം ലോക്കല്‍ കമ്മിറ്റി സെകട്ടറി എസ്.എം.റഫീക്കിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണ മുന്‍ എം.എല്‍.എ ബി.സത്യന്‍ ഉദ്ഘാടനം ചെയ്തു. എം.കെ.രാധാകൃഷ്ണന്‍, കെ.സുഭാഷ്, രതീഷ്, സജീര്‍ രാജകുമാരി, കെ.ബേബി ഗിരിജ എന്നിവര്‍ പ്രസംഗിച്ചു.



