Breaking News

ഭാരതീയ വിചാര കേന്ദ്രത്തില്‍ വിദ്യാരംഭത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തില്‍ വിദ്യാരംഭത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 12-ാം തീയതി വൈകിട്ട് 6 മണി വരെ രജിസ്‌ട്രേഷന്‍ തുടരും. പത്താം തീയതി വൈകിട്ട് 6 മണിക്ക് പൂജവയ്പ് ചടങ്ങോടുകൂട് നവരാത്രി ആഘോഷ പരിപാടികള്‍ ആരംഭിക്കും. പരിപാടികളുടെ ഭാഗമായി 12-ാം തീയതി വൈകിട്ട് 4 മണി മുതല്‍ 6 മണി വരെ കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരിക്കും. 6 മണിക്ക് ഭാരതീയ വിചാരകേന്ദ്രത്തിന്റെ കുടുംബസംഗമം ഉണ്ടാകും. കുടുംബസംഗമത്തിന്റെ ഉദ്ഘാടനം ലഫ്.കേണല്‍ ഋഷി രാജലക്ഷ്മി നിര്‍വഹിക്കും. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സീനിയര്‍ പ്രൊഫസറും കാര്‍ഡിയോളജി വിഭാഗം മേധാവിയുമായ ഡോ.എസ്.ഹരികൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 13-ാം തീയതി രാവിലെ 8.30 മുതല്‍ 10.30 വരെ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.എസ്.സോമനാഥ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രദാസ് നാരായണ, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍, സംസ്ഥാന അധ്യക്ഷന്‍ ഡോ.സി.വി.ജയമണി എന്നിവര്‍ വിദ്യാരംഭം നിര്‍വഹിക്കും. രജിസ്‌ട്രേഷനുവേണ്ടി ബന്ധപ്പെടേണ്ട നമ്പര്‍: 9895201496, 8547347412.

Related posts

Leave a Reply

Your email address will not be published. Required fields are marked *