Breaking News

ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് കച്ചവടം; മൂന്ന് പേര്‍ അറസ്റ്റില്‍

വര്‍ക്കല: ടൂറിസ്റ്റുകളെയും യുവാക്കളെയും ലക്ഷ്യമിട്ട് മയക്കുനരുന്ന് കടത്തുന്ന സംഘത്തില്‍പെട്ട മൂന്ന് പേര്‍ അറസ്റ്റില്‍. വെട്ടൂര്‍ ആശാന്‍പള്ളിക്ക് സമീപം ഫാത്തിമ മന്‍സിലില്‍ ഷാഹുദ്ദീന്റെ മകന്‍ അബ്ദുള്ള(28), വര്‍ക്കല ചിലക്കൂര്‍ ചുമടുതാങ്ങി കല്ലുവിള വീട്ടില്‍ പ്രിയംവദന്റെ മകന്‍ വിഷ്ണുപ്രിയന്‍(35), കല്ലമ്പലം ജെ.ജെ.ആഡിറ്റോറിയത്തിന് പുറകുവശം പുത്തനക്കരവീട്ടില്‍ ഷംസുദ്ദീന്റെ മകന്‍ അഫ്‌സല്‍(27) എന്നിവരാണ് അറസ്റ്റിലായത്. അബ്ദുള്ളയുടെ പക്കല്‍നിന്നും മാരക ലഹരി പദാര്‍ത്ഥമായ എം.ഡി.എം.എ പിടിച്ചെടുത്തിട്ടുണ്ട്. അബ്ദുള്ളയെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചത്.

വര്‍ക്കല എ.എസ്.പി ദീപക് ധന്‍കറിന്റെ നിര്‍ദേശപ്രകാരം വര്‍ക്കല എസ്.എച്ച്.ഒ ജെ.എസ്.പ്രവീണ്‍, എസ്.ഐ.അഭിഷേക് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും സംയുക്തമായാണ് പ്രതികളെ കുറിച്ച് അന്വേഷിക്കുകയും പിടികൂടുകയും ചെയ്തത്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വര്‍ക്കല ടൂറിസ്റ്റ് മേഖല കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കച്ചവടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *