Breaking News

സ്വച്ഛത ഹി സേവ ക്യാമ്പയിന്‍ പരിപാടികള്‍ക്ക് ആറ്റിങ്ങല്‍ നഗരസഭ തുടക്കം കുറിച്ചു

ആറ്റിങ്ങല്‍: സ്വച്ഛത ഹി സേവ ക്യാമ്പയിന്‍ പരിപാടികള്‍ക്ക് ആറ്റിങ്ങല്‍ നഗരസഭ തുടക്കം കുറിച്ചു. സ്വച്ഛത ഹി സേവ, മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ പരിപാടികള്‍ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് നഗരസഭ ചെയര്‍പേര്‍സണ്‍ അഡ്വ.എസ്.കുമാരിയാണ് ശുചീകരണ പരിപാടികളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍, ക്ലീന്‍ സിറ്റി മാനേജര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലേഴ്സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നഗരസഭ ജീവനക്കാര്‍, ശുചിത്വ മിഷന്‍ യങ് പ്രൊഫെഷണല്‍, ഹരിത കര്‍മ്മസേന, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ ലോഗോ പ്രകാശനത്തില്‍ പങ്കു ചേര്‍ന്നു. തുടര്‍ന്ന് നഗരസഭ ചെയര്‍പേര്‍സണ്‍ അഡ്വ.എസ്.കുമാരി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *