

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങല്‍ ഊരൂപൊയ്ക രാഹുല്‍ വിലാസത്തില്‍ രാഹുലി(30)ന്റെ മൃതദേഹം ഇന്ന് നാല് മണിയോടെ വീടിന് സമീപമുള്ള ആറ്റില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം 3 മണിയോടെ വീട്ടില്‍നിന്ന് ഇറങ്ങിയ രാഹുലിനെ കാണാതാവുകയായിരുന്നു. ഇതേതുടര്‍ന്ന് വീട്ടുകാര്‍ ഇന്ന് രാവിലെ 11 മണിയോടെ പോലീസില്‍ പരാതി നല്‍കി. രാഹുലിന്റെ സ്‌കൂട്ടര്‍, മൊബൈല്‍ ഫോണ്‍, പേഴ്‌സ് എന്നിവ വീട്ടില്‍തന്നെ ഉണ്ടായിരുന്നു. ആറ്റിങ്ങല്‍ മാമം ആറ്റില്‍ വെട്ടിക്കല്‍ പാലത്തിന് സമീപം കൊല്ലായില്‍ ഭാഗത്താണ് മൃതദേഹം കാണപ്പെട്ടത്.




രാഹുലിന്റെ ചെരുപ്പ് ആറ്റിന്‍കരയില്‍ കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാരും ഫയര്‍ഫോഴ്‌സും ആറ്റില്‍ പരിശോധന നടത്തിയത്. നാട്ടുകാരും ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സും രാവിലെ മുതല്‍ രാഹുലിനെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചിരുന്നു. രാഹുലിന്റെ മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങലില്‍ മാരുതി ഷോറൂമിലെ ജീവനക്കാരനായ രാഹുല്‍ അവിവാഹിതനാണ്. രാഹുലിന്റെ മരണത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ ജെ.അഖില്‍, അസി.സ്റ്റേഷന്‍ ഓഫീസര്‍ സജികുമാര്‍, അനില്‍കുമാര്‍, മിഥുന്‍, വിഷ്ണു, വിഷ്ണു.വി.നായര്‍, മുഹമ്മദ് സാഗര്‍, നന്ദഗോപാല്‍, പ്രശാന്ത് വിജയ്, വിപിന്‍, വിനു, നിശാന്ത്, സജിത്ത് എന്നിവരുള്‍പ്പെട്ട ഫയര്‍ഫോഴ്‌സ്-സ്‌കൂബാ ടീമാണ് മൃതദേഹം കണ്ടെത്തി കരയ്‌ക്കെത്തിച്ചത്.




