Breaking News

ആറ്റിങ്ങലിൽ പണം തിരികെ നൽകി ഓട്ടോറിക്ഷാ ഡ്രൈവർ മാതൃകയായി.

ആറ്റിങ്ങൽ: കളഞ്ഞു കിട്ടിയ 50,000 രൂപ ഹരിതകർമ്മ സേനാംഗത്തിന് തിരികെ നൽകി ഓട്ടോറിക്ഷാ ഡ്രൈവർ മാതൃകയായി. ആറ്റിങ്ങൽ ഗവ കോളേജ് റോഡിലെ ഓട്ടോറിക്ഷാ ഡ്രൈവർ അയിലം താഴെ ഇളമ്പ ഇടത്തിമൺ വിളയിൽ വീട്ടിൽ സ്വാമി എന്ന സതീഷ് ചന്ദ്രനാണ് തന്റെ ഓട്ടോയിൽ നിന്ന് 50,000 രൂപയും അത്തം ചിട്ടിയുടെ രേഖകളും അടങ്ങിയ സഞ്ചി കളഞ്ഞ് കിട്ടിയത്. മറ്റെരു സവാരി പോകുന്നതിനിടയിൽ ഓട്ടോയിൽ നിന്നും 140 രൂപ യാത്രക്കാരിക്ക് കിട്ടിയതിനെ തുടർന്ന് നടത്തിയ

പരിശോധനയിൽ നിന്നാണ് ഓട്ടോയുടെ പുറക് വശത്ത് നിന്ന് പണവും ചിട്ടിയുടെ രേഖകളും അടങ്ങിയ കവർ സതീഷ് ചന്ദ്രന് കിട്ടിയത്. മുദാക്കൽ പഞ്ചായത്ത് ഹരിത കർമ്മ സേനാഗം ഗീതയുടെ പണവും രേഖകളുമാണ് ഓട്ടോയിൽ നിന്നും കിട്ടിയത്. തുടർന്ന് സതീഷ് ചന്ദ്രൻ ഉടമയെ കണ്ടെത്തി നാട്ടുകാരുടെയും മറ്റ് ഹരിത കർമ്മ സേനാംഗങ്ങളുടെയും സാന്നിധ്യത്തിൽ പണവും രേഖകളും അടങ്ങിയ കവർ ഗീതക്ക് കൈമാറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *