

വര്‍ക്കല: വര്‍ക്കലയില്‍ അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. വര്‍ക്കല കാറാത്തല സ്വദേശി അജിത്(36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അജിത്തിന്റെ സഹോദരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് കൊല്ലപ്പെട്ട അജിത്ത്. കുടുംബപ്രശ്‌നത്തില്‍ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തലയ്ക്കും മുഖത്തിനും ഗുരുതരമായി വെട്ടേറ്റ അജിത്തിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.




മത്സ്യ കച്ചവടം നടത്തുന്നയാളാണ് പ്രതി അജേഷ്. 2015 ല്‍ ദീപു എന്ന യുവാവിനെ അടിച്ചുകൊന്ന കേസില്‍ പ്രതികളാണ് അജിത്തും അജേഷും. ഈ കേസില്‍ ഒന്നാം പ്രതി കൊല്ലപ്പെട്ട അജിത്തും രണ്ടാം പ്രതി സഹോദരന്‍ അജീഷുമാണ്. ഇവരെ കൂടാതെ പ്രദേശത്തുള്ള മറ്റു രണ്ടുപേരും ഈ കേസില്‍ പ്രതികളാണ്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ ഇപ്പോഴും വിചാരണ നേരിടുകയാണ്.



