

വെഞ്ഞാറമൂട്: ഉദയം മുതല്‍ അസ്തമയം വരെ ഇടവേള ഇല്ലാതെ ഏഴു ദിവസം ഭാഗവതം വായിച്ച് വിശകലനം ചെയ്ത ഭാഗവത ആചാര്യന് പള്ളിക്കല്‍ സുനിലിന് വെഞ്ഞാറമൂട് വലിയ കട്ടക്കല്‍ തേവലക്കര മഹാ ഗണപതി ക്ഷേത്രം വിനായക ഭാഗവത പുരസ്കാരം നല്കി ആദരിച്ചു. ഒരു ലക്ഷം രൂപയും ഫലകവും ബഹുമതി പത്രവും തിരുവനന്തപുരം റൂറല്‍ എസ്.പി സുല്‍ഭിക്കര്‍.കെ.എസ് സുനിലിന് സമ്മാനിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബി.ഹര്‍ഷ കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ ആര്.അപ്പുകുട്ടന്‍ പിള്ള, സെക്രട്ടറി ആര്.ഹരികുമാര്‍, രാമകൃഷ്ണ പിള്ള, അജന്ത, ശോഭ എന്നിവര്‍ പ്രസംഗിച്ചു.







