

കല്ലറ: അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവന് അറസ്റ്റില്‍. കല്ലറ തണ്ണിയം കുഴിവിള വീട്ടില്‍ അനീസ് എന്ന ജാഫറാണ് (36) അറസ്റ്റിലായത്. ഒഡീഷയിലെ കൊറപുട് ജില്ലയിലെ ബാല്‍ഡ ഗ്രാമത്തില്‍നിന്ന് വിവാഹം കഴിച്ച് അവിടെയാണ് താമസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഒറീസ്സയില്‍ താമസമാക്കി മാവോയിസ്റ്റ് സ്വാധീനമുള്ള വനമേഖലയില്‍ കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന സംഘത്തിന്റെ തലവനാണ് ജാഫര്‍. പിടിക്കപ്പെടാതിരിക്കാന്‍ ബാല്‍ഡ ഗ്രാമത്തിലെ പ്രദേശവാസികളുടെ ബാങ്ക് അക്കൗണ്ടുകളാണ് ഇയാള്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നത്. സ്വന്തം അഡ്രസില്‍ സിം കാര്‍ഡ് എടുക്കാതിരിക്കാനും സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് അകന്നുനില്‍ക്കാനും ഇയാള്‍ ശ്രദ്ധിച്ചിരുന്നു.




കഴിഞ്ഞ മാര്‍ച്ചില്‍ ആറാട്ടുകടവില്‍ വാഹന പരിശോധനയ്ക്കിടെ 47 കിലോ കഞ്ചാവുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ജാഫറിനെ കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ 5 മാസമായി ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. രണ്ട് തവണ കേരള പോലീസിന്റെ തിരിച്ചറിഞ്ഞ ജാഫര്‍ തന്ത്രപൂര്‍വ്വം മാവേയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയിലേക്ക് പിന്‍വലിഞ്ഞു. ഇതേതുടര്‍ന്ന് അന്വേഷണസംഘം റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ ബാല്‍ഡ ഗ്രാമത്തില്‍ എത്തി വനമേഖലയില്‍ ദിവസങ്ങളോളം തങ്ങിയാണ് ജാഫറിനെ പിടികൂടിയത്.


