

തിരുവനന്തപുരം: ഭാഗ്യക്കുറി മേഖലയിലെ ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉത്സവബത്ത 7000 രൂപയായി വര്‍ദ്ധിപ്പിച്ച എല്‍.ഡി.എഫ് സര്‍ക്കാരിനെ തിരുവനന്തപുരം ജില്ലാ ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് യൂണിയന്‍ (സിഐടിയു) അഭിനന്ദിച്ചു. പെന്‍ഷന്‍ക്കാര്‍ക്ക് 2500 രൂപയും ലഭിക്കും. കഴിഞ്ഞ വര്‍ഷം യഥാക്രമം 6000 രൂപ, 2000 രൂപ എന്ന ക്രമത്തിലായിരുന്നു ഉത്സവബത്ത അനുവദിച്ചിരുന്നത്. 35,600 ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും 7009 പെന്‍ഷന്‍കാര്‍ക്കുമാണ് ഈ സഹായം ലഭിക്കുന്നത്. 26.67 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിരിക്കുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക ഉപരോധത്തിനിടയിലും ഈ ഓണക്കാലത്ത് ലോട്ടറി മേഖലയിലെ തൊഴിലാളികളെ ചേര്‍ത്ത് പിടിച്ച മുഖ്യമന്ത്രിയെയും ധനമന്ത്രിയേയും അഭിനന്ദിച്ചു സെക്രട്ടറിയേറ്റിനു മുന്നില്‍ ആഹ്‌ളാദ പ്രകടനവും യോഗവും നടത്തി. യോഗം യൂണിയന്‍ പ്രസിഡന്റ് പി.രാജേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ജനറല്‍ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ലാല്‍, ദീപു പ്ലാമൂട്, എം.ആര്‍.റഷീദ്, മൈഥിലി, എ.സ്റ്റീഫന്‍, ശാന്തി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.






