Breaking News

വിവാഹ ധനസഹായം; പരിണയം പദ്ധതിയില്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി വ്യക്തികള്‍ക്കും (സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും) ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കും വിവാഹത്തിന് ധനസഹായം നല്‍കുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 30,000 രൂപ ഒറ്റത്തവണ നല്‍കുന്ന ധനസഹായം പദ്ധതിയിലേക്ക് വിവാഹം/ നിക്കാഹ് കഴിഞ്ഞ് മൂന്ന് മാസത്തിനകം വിവാഹ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. suneethi.sjd.kerala.gov.in വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2343241.

Related posts

Leave a Reply

Your email address will not be published. Required fields are marked *