Breaking News

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; ബാലസംഘം ആറ്റിങ്ങല്‍ ഏരിയ സമ്മേളനം

ആറ്റിങ്ങല്‍: വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ബാലസംഘം ആറ്റിങ്ങല്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മണനാക്ക് കാസിനോ റിസോര്‍ട്ടില്‍ വച്ച് നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ജി.എന്‍.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗെയ്റ്റി ഗ്രേറ്റില്‍ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ അഫ്‌സല്‍ മുഹമ്മദ് സ്വാഗതം ആശംസിച്ചു. ബാലസംഘം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കൃഷ്ണന്‍മാഷ്, സംസ്ഥാന കമ്മിറ്റി അംഗം ഭാഗ്യ മുരളി, ജില്ലാ നേതാക്കളായ പ്രേമന്‍ തോപ്പില്‍, അമല്‍, വിഷ്ണു, രാജു, വിഷ്ണരാജ്, ആര്‍.എസ്.അനൂപ്, ഷൈലജാ ബീഗം, പി.സി.ജയശ്രീ, പഞ്ചമം സുരേഷ്, സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗം ആര്‍.സുഭാഷ്, ഏര്യാ സെക്രട്ടറി അഡ്വ.എസ്.ലെനിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ ബാലസംഘം കൂട്ടുകാരെയും മികച്ച പ്രകടനം കാഴ്ചവച്ച മുതിര്‍ന്ന കൂട്ടുകാരെയും ചടങ്ങില്‍ ആദരിച്ചു. ഏര്യാ ഭാരവാഹികളായി ശ്രീഷ.വി.എസ്(പ്രസിഡന്റ്), ഗെയ്റ്റി ഗ്രേറ്റില്‍(സെക്രട്ടറി), പഞ്ചമം സുരേഷ്(കണ്‍വീനര്‍), വിഷ്ണുരാജ്.എസ്.ആര്‍(കോര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *