Breaking News

നിറവ് 2024; ഇടക്കോട് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ആരംഭിച്ചു

വര്‍ക്കല: ഇടക്കോട് സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ആരംഭിച്ചു. നിറവ് 2024 എന്ന പേരില്‍ പാലമൂട് പ്രവര്‍ത്തിക്കുന്ന നീതി സൂപ്പര്‍മാര്‍ക്കറ്റിലാണ് ഓണക്കിറ്റ് വിതരണം. പൊതുവിപണിയില്‍ 1300 രൂപ വിലവരുന്ന സാധങ്ങള്‍ 999 രൂപയ്ക്ക് ഇവിടെനിന്നും വാങ്ങാം. ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ:ദിലീപ്.വി.എല്‍ നിര്‍വഹിച്ചു, ഭരണസമിതി അംഗങ്ങളായ ജയപ്രഭാകരന്‍, സുകുമാരി അമ്മ, ജലജാ മണി, പദ്മകുമാരി, മോഹനന്‍നായര്‍, ബാങ്ക് സെക്രട്ടറി ബിന്ദുമോള്‍, ജീവനക്കാര്‍, സഹകാരികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *