Breaking News

സഹപാഠിയുടെ കുടുംബത്തിന് കൈത്താങ്ങായി അവനവഞ്ചേരി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ അവനവഞ്ചേരി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സഹപാഠിയുടെ കുടുംബത്തിനുള്ള കൈത്താങ്ങുകൂടിയായി മാറി. 1999-ലെ എസ്.എസ്.എല്‍.സി ബാച്ചിന്റെ കൂട്ടായ്മയില്‍ മരണപ്പെട്ട സുഹൃത്ത് ഷിബുവിന്റെ കുടുംബത്തിന് 1,84,000 രൂപ സമാഹരിച്ച് നല്‍കുകയായിരുന്നു. അറ്റിങ്ങല്‍ നാലുമുക്ക് ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്ന ഷിബുവിന്റെ മകള്‍ അളകനന്ദയുടെ പേരില്‍ മ്യൂച്ചല്‍ ഫണ്ട് ആക്കി മാറ്റിയാണ് തുക കൈമാറിയത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ക്ഷണമനുസരിച്ച് ചടങ്ങില്‍ പങ്കെടുത്ത അവനവഞ്ചേരി സ്‌കൂളിലെ മുന്‍ അധ്യാപിക കെ.സുധ അളകനന്ദയ്ക്ക് തുക കൈമാറി. അവനവന്‍ചേരി ഭാരത് ട്യൂട്ടോറിയലിലെ മുന്‍ അധ്യാപകനും നിലവില്‍ ചാത്തന്നൂര്‍ സ്‌കൂളിലെ അധ്യാപകനും ഷിബുവിന്റെ അയല്‍വാസിയുമായ സുരേഷ്, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളായ അനീഷ് ബാബു, അനീഷ്.എസ്.എസ്, അഭിലാഷ്.കെ.എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *