Breaking News

സി.പി.എം ആറ്റിങ്ങല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി

ആറ്റിങ്ങല്‍: സി.പി.ഐ(എം) 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ആറ്റിങ്ങല്‍ ഏര്യാ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കൂന്തള്ളൂര്‍ ലോക്കല്‍ കമ്മറ്റിയിലെ അടീക്കലം ബ്രാഞ്ച് സമ്മേളനത്തിനാണ് ഇന്നലെ തുടക്കം കുറിച്ചത്. സഖാവ് ആനത്തലവട്ടം ആനന്ദന്‍ നഗറില്‍ നടന്ന സമ്മേളനം പാര്‍ട്ടി ജില്ലാ കമ്മറ്റിയംഗം ആര്‍.സുഭാഷ് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ഏര്യാ കമ്മറ്റിയംഗങ്ങളായ ജി.വേണുഗോപാലന്‍ നായര്‍, അഞ്ചുതെങ്ങ് സുരേന്ദ്രന്‍, ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഹരീഷ് ദാസ് ലോക്കല്‍ കമ്മറ്റിയംഗങ്ങളായ വി.എസ്.ബിജു, എസ്.അനില്‍കുമാര്‍, സുകുമാരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

രാജേഷ് തങ്കന്‍ അദ്ധ്യക്ഷനായി. പാര്‍ട്ടി ഏര്യാ കമ്മറ്റിയംഗങ്ങളായ ജി.വേണുഗോപാലന്‍ നായര്‍, അഞ്ചുതെങ്ങ് സുരേന്ദ്രന്‍, ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഹരീഷ് ദാസ് ലോക്കല്‍ കമ്മറ്റിയംഗങ്ങളായ വി.എസ്.ബിജു, എസ്.അനില്‍കുമാര്‍, സുകുമാരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. മുതിര്‍ന്ന പാര്‍ട്ടി മെമ്പര്‍ ദാസന്‍ പതാക ഉയര്‍ത്തി. ദിദി രക്തസാക്ഷി പ്രമേയവും സ്വപ്‌ന അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷീജ.കെ.എസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി കെ.എസ്.ശ്രീജയെ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.

ആറ്റിങ്ങല്‍ ഈസ്റ്റ്, വെസ്റ്റ്, ഇടയ്‌ക്കോട്, മുദാക്കല്‍, കിഴുവിലം, കൂന്തള്ളൂര്‍, ശാര്‍ക്കര, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, വക്കം എന്നീ 11 ലോക്കല്‍ കമ്മറ്റികളിലെ 147 ബ്രാഞ്ചുകളിലായി 2481 പാര്‍ട്ടി അംഗങ്ങളുണ്ട്. സെപ്റ്റംബറില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ഒക്ടോബറില്‍ ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിക്കും. നവംബര്‍ 20, 21, 22 തീയതികളില്‍ ഏര്യാ സമ്മേളനം ചേരും.

Related posts

Leave a Reply

Your email address will not be published. Required fields are marked *