

തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് പദ്ധതി നിര്‍വഹണം വേഗത്തിലാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്.കേളു. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് പദ്ധതികളുടെ ജില്ലാതല അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി ഒ.ആര് കേളുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനില്‍, എം.എല്‍.എമാരായ സി.കെ ഹരീന്ദ്രന്‍, ജി.സ്റ്റീഫന്‍, കെ.ആന്‍സലന്‍, ഡി.കെ മുരളി, ഐ.ബി സതീഷ്, വി.കെ പ്രശാന്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ബന്ധപ്പെട്ട മണ്ഡലത്തില്‍ പ്രത്യേക ശ്രദ്ധചെലുത്തേണ്ട പദ്ധതി പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.



നെടുമങ്ങാട് മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാതാവീട് ഗ്രാമം, മാഞ്ഞാംകോട് ഗ്രാമം, ചെട്ടിയാര്‍മുക്ക് ഗ്രാമം, ചാമവിള ഗ്രാമം എന്നിവയുടെ പ്രവര്‍ത്തന പുരോഗതി മന്ത്രി യോഗത്തില്‍ ആരാഞ്ഞു. തോന്നയ്ക്കല്‍ എം.ആര്.എസിനായി നിര്‍മിച്ച കെട്ടിടത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്കായി നൈപുണ്യവികസനകേന്ദ്രം തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും നെടുമങ്ങാട് ഐ ടി ഐയില്‍ നിലവിലുള്ള പ്ലംബര്‍ ട്രേഡിന് പുറമേ മറ്റ് ട്രേഡുകള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സംബന്ധിച്ചും മന്ത്രി യോഗത്തില്‍ സംസാരിച്ചു. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് പദ്ധതികള്‍ക്ക് വേഗത നല്‍കുന്നതിനായി മന്ത്രി ഒ.ആര് കേളുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന അവലോകനയോഗം സഹായകരമാകുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്.അനില്‍ പറഞ്ഞു.



കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാര്‍, പട്ടികവര്‍ഗവികസന വകുപ്പ് ഡയറക്ടര്‍ ഡോ.രേണുരാജ്, പിന്നാക്കക്ഷേമ വികസന വകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, ജില്ലാ കളക്ടര്‍ അനുകുമാരി, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.എസ്.ബിജു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മീനാറാണി.എസ്, നെടുമങ്ങാട് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ബിപിന്‍ദാസ്.വൈ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

