

കടയ്ക്കാവൂര്‍: കടയ്ക്കാവൂര്‍ ക്ഷീരോല്പ്പാദക സഹകരണസംഘം മില്‍ക്കോ ഡെയ്റി ഓണക്കിറ്റ് വില്‍പ്പന ആരംഭിച്ചു. പ്രസിഡന്റ് പഞ്ചമം സുരേഷ് ഓണക്കിറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു. ബി.സതീഷ് ഓണക്കിറ്റ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ്.എസ് ബൈജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഓണസദ്യക്ക് ആവശ്യമായ 30 ഇനം പലവ്യഞ്ജനങ്ങള്‍ ന്യായമായ വിലയില്‍ ലഭിക്കത്തക്കവിധമാണ് ഓണക്കിറ്റ് വില്‍പ്പന തയ്യാറാക്കിയിരിക്കുന്നത്. സെക്രട്ടറി എസ്.മനേഷ്, ഭരണസമിതി അംഗങ്ങളായ സി.പി.സുലേഖ, എന്‍.സുദേവന്, ജയ, മഞ്ജു, അജയന്, കെ.ജി.ദിനചന്ദ്രന്, പ്ലാന്റ് മാനേജര്‍ ബിജു തങ്കച്ചന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.







