Breaking News

ഡ്രൈവര്‍ ഉറങ്ങിപ്പോയി; കാര്‍ തോട്ടിലേക്ക് മറിഞ്ഞു, സംഭവം നഗരൂരില്‍

നഗരൂര്‍: നഗരൂരില്‍ കല്ലിംഗലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് അര്‍ദ്ധരാത്രി ഒരു മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കരയിലേക്ക് പോകാനായി കിളിമാനൂര്‍ ഭാഗത്തേക്ക് പോയ കാറാണ് തോട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണം. എതിരെ വന്ന വാഹനത്തിന് പെട്ടെന്ന് സൈഡ് കൊടുക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീഴുകയായിരുന്നു. ഡ്രൈവര്‍ ജോബി ജേക്കബ് മാത്രമാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവറിന് പരിക്കൊന്നും സംഭവിച്ചിട്ടില്ല. നഗരൂര്‍ പോലീസ് സംഭവ സ്ഥലത്തെത്തി കാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

Related posts

Leave a Reply

Your email address will not be published. Required fields are marked *