Breaking News

ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: പ്രതിഷേധിച്ച് വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍

വര്‍ക്കല: കൊല്‍ക്കത്ത ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജിലെ പി.ജി ട്രെയിനിയായ വനിതാ ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ട് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ വര്‍ക്കല വനിതാ സബ്കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. രഘുനാഥപുരത്തെ ജല അതോറിറ്റി ഓഫീസില്‍ നടന്ന പ്രതിഷേധ സദസ്സ് കേരള വാട്ടര്‍ അതോറിറ്റി ഓഫീസേഴ്സ് യൂണിയന്‍ നേതാവ് ദീപ്തി.എസ്.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.ഡബ്ല്യൂ.ഇ.യു വനിതാ വിഭാഗം മേഖലാ കണ്‍വീനര്‍ ശ്രീലത.കെ അധ്യക്ഷത വഹിച്ചു. കെ.ഡബ്ല്യൂ.ഇ.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രവീണ്‍കുമാര്‍ എം.ആര്‍, വര്‍ക്കല ബ്രാഞ്ച് സെക്രട്ടറി സുരേഷ് ബാബു.സി, ബ്രാഞ്ച് പ്രസിഡന്റ് ഗോപകുമാര്‍.ബി, എക്‌സിക്യൂട്ടീവ് അംഗം സുജിത്ത്.എസ് തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ നേതാക്കളായ ഗീതു സുഗതന്‍, ശ്രീലക്ഷ്മി, ആതിര, റംല എന്നിവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *