

കോട്ടയം: ജസ്‌ന മരിയ ജയിംസ് തിരോധാന കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന വിവരങ്ങള്‍ സി.ബി.ഐക്ക് മുന്നില്‍ വ്യക്തമാക്കിയെന്ന് മുന്‍ ലോഡ്ജ് ജീവനക്കാരി. സി.ബി.ഐക്ക് മൊഴി നല്‍കിയശേഷം വെളിപ്പെടുത്തല്‍ നടത്താന്‍ വൈകിയതിന്റെ കാരണവും അവര്‍ മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. ലോഡ്ജ് ഉടമ പേടിപ്പിച്ചതുകൊണ്ടാണ് ഇതുവരെ ഒന്നും പറയാതിരുന്നത്. ലോഡ്ജ് ഉടമ ബിജവുമായുള്ള പ്രശ്‌നങ്ങളാണ് കാര്യങ്ങള്‍ തുറന്നു പറയാന്‍ വൈകിയത്. ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയിരുന്നു. ഇത്രയും കാലം ഇക്കാര്യം പറയാതിരുന്നത് ലോഡ്ജ് ഉടമയെ പേടിച്ചിട്ടാണ്. വെളിപ്പെടുത്തല്‍ നടത്താന്‍ വൈകിയതില്‍ കുറ്റബോധം തോന്നുന്നുണ്ട്. സി.ബി.ഐയോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറയാനുള്ള കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞിട്ടുണ്ടെന്നും അവര്‍ വിശദീകരിച്ചു.




അതേസമയം, കേസില്‍ അന്വേഷണം തുടരുകയാണെന്നാണ് സി.ബി.ഐ വ്യക്തമാക്കിയത്. രണ്ടര മണിക്കൂര്‍ സമയം എടുത്താണ് മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് സിബിഐ സംഘം മുണ്ടക്കയത്ത് എത്തി വിവരങ്ങള്‍ ശേഖരിച്ചത്. ലോഡ്ജിന്റെ ഉടമ ബിജു സേവിയറിന്റെ മൊഴി സി.ബി.ഐ ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കാണാതാകുന്നതിന് മുമ്പ്, ജസ്‌നയെ ആണ്‍ സുഹൃത്തിനൊപ്പം മുണ്ടക്കയത്തെ ആ ലോഡ്ജ് മുറിയില്‍ കണ്ടിരുന്നു എന്നായിരുന്നു മുന്‍ ലോഡ്ജ് ജീവനക്കാരി ഒരു പ്രമുഖ ദൃശ്യമാധ്യത്തോട് വെളിപ്പെടുത്തിയത്.


