Breaking News

‘ചെങ്കല്‍ ചൂളയിലെ എന്റെ ജീവിതം’: ഗ്രന്ഥകര്‍ത്താവിനെ കേരള സ്റ്റേജ് വര്‍ക്കേഴ്‌സ് യൂണിയന്‍ ആദരിച്ചു

തിരുവനന്തപുരം: കണ്ണൂര്‍, കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ട ‘ചെങ്കല്‍ ചൂളയിലെ എന്റെ ജീവിതം’ എന്ന ആത്മകഥയുടെ രചയിതാവിനെ കേരള സ്റ്റേജ് വര്‍ക്കേഴ്‌സ് യൂണിയന്‍(സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി ആദരിച്ചു. തിരുവനന്തപുരം നഗരസഭയിലെ ഹരിത സേന അംഗം കൂടിയായ ധനൂജ കുമാരിയെയാണ് കേരള സ്റ്റേജ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ രാജാജി നഗറി(ചെങ്കല്‍ചൂള)ലെ വീട്ടിലെത്തി ആദരിച്ചത്. മുന്‍ എം.എല്‍.എയും കേരള സ്റ്റേജ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റുമായ അഡ്വ.ബി.സത്യന്‍ ധനുജ കുമാരിയെ പൊന്നാടയണിയിച്ചു. സംഘടനയുടെ സ്‌നേഹോപഹാരവും ധനുജ കുമാരിക്ക് സമ്മാനിച്ചു.

കേരള സ്റ്റേജ് വര്‍ക്കേഴ്‌സ് യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബിന്ദു ലാല്‍ തോന്നയ്ക്കല്‍, ജില്ലാ സെക്രട്ടറി ശ്യാം തേക്കടശ്യാം തേക്കട, സംസ്ഥാന ട്രഷറര്‍ ആര്‍ സദാശിവന്‍, ജില്ല എക്‌സിക്യൂട്ടീവ് അംഗവും അഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അഴൂര്‍ അനില്‍,വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി പാര്‍വതി, പുലിപ്പാറ ജയകുമാര്‍, യൂണിയന്‍ സിറ്റി കമ്മിറ്റി സെക്രട്ടറി ലെനിന്‍ രാജാജി നഗര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *