Breaking News

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ചു ; മൂന്ന് പേര്‍ അറസ്റ്റില്‍

ചിറയിന്‍കീഴ്: ചിറയിന്‍കീഴില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചിറയിന്‍കീഴ് എരുമക്കാവ് സ്വദേശി സംഗീത് , അടിക്കലം സ്വദേശി കൃഷ്ണപ്രസാദ്, നഗരൂര്‍ സ്വദേശി വിഷ്ണുപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ചിറയിന്‍കീഴില്‍നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് പ്രതികള്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍ ജയകുമാറിനെ മര്‍ദ്ദിച്ചത്. കോളിച്ചിറ ജംഗ്ഷന് സമീപമായിരുന്നു സംഭവം. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് തടസംനിന്നു എന്നാരോപിച്ചായിരുന്നു പ്രതികള്‍ കാര്‍ ബസിന് കുറുകെയിട്ട ശേഷം ഡ്രൈവറെ ആക്രമിച്ചത്. പ്രതികളിലൊരാള്‍ ബസിന്റെ ലൈറ്റ് അടിച്ചുപൊട്ടിക്കുകയും ചെയ്തു. ഡ്രൈവറെ ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ചിറയിന്‍കീഴ് പോലീസ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *