Breaking News

കല്ലമ്പലത്ത് വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം; വാഹനം തിരിച്ചറിഞ്ഞില്ല, അന്വേഷണം തുടരുന്നു

കല്ലമ്പലം: കല്ലമ്പലം ദേശീയപാതയില്‍ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. ചിറയിന്‍കീഴ് മുടപുരം സ്വദേശി വിനോദ്(43) ആണ് മരിച്ചത്. റോഡില്‍ കിടന്നു രക്തം വാര്‍ന്നാണ് മരണം സംഭവിച്ചിട്ടുള്ളത്. യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. നാവായികുളം ഐ.ഒ.ബി ബാങ്കിന് മുന്‍വശം അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. വാഹനം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. റോഡില്‍ ഒരു യുവാവ് കിടക്കുന്നതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് എത്തുമ്പോഴേക്കും വിനോദ് മരിച്ചിരുന്നു. ഇടിച്ചു തെറിപ്പിച്ച വാഹനം കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കല്ലമ്പലം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *