

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. വേളാര്‍കുടി ഇരട്ടപ്പന മാടന്‍നട ദേവീക്ഷേത്രത്തിന് സമീപമാണ് സ്വകാര്യ ബസും കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. ചിറയിന്‍കീഴ് ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു സ്വകാര്യ ബസും എതിര്‍ ദിശയില്‍ നിന്ന് വന്ന കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ് ഇടിച്ച് കയറിയതിനെ തുടര്‍ന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് പൂര്‍ണമായും തകര്‍ന്നു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്ക് ഇല്ല.







