Breaking News

കുരുന്നുകള്‍ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കി

ആറ്റിങ്ങല്‍: മേലാറ്റിങ്ങല്‍ ഗവ എല്‍.പി.എസിലെ കുരുന്നുകള്‍ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 സ്വാതന്ത്രദിനത്തിലാണ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പി.റ്റി.എ, എസ്.എം.സി അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ കൈകോര്‍ത്തുകൊണ്ട് സ്‌കൂളില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളായ അനന്ദു, ശ്രീ ധന്യ, അദ്വൈത്കൃഷ്ണ, കാശിനാഥ്, മിസ്രിയ, മുഹമ്മദ് യാസിന്‍, സ്‌കൂള്‍ പ്രഥമ അധ്യാപിക ഷീജ ഡി.എസ്, പി.റ്റി.എ. പ്രസിഡന്റ് ശില്‍പ, അധ്യാപിക ശ്രീകല.എസ്.എസ്, പ്രീ പ്രൈമറി അധ്യാപിക വിമല, എസ്.എം.സി വൈസ് ചെയര്‍മാന്‍ ശ്രീജിത്ത് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചെക്ക് കൈമാറുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *