Breaking News

ബാലസംഘം ആറ്റിങ്ങല്‍ ഈസ്റ്റ് മേഖലാ സമ്മേളനം നടന്നു

ആറ്റിങ്ങല്‍: ബാലസംഘം ആറ്റിങ്ങല്‍ ഈസ്റ്റ് മേഖലാ സമ്മേളനം നടന്നു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗം ജയകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ശ്രീഷ അധ്യക്ഷത വഹിച്ച യോഗത്തില്‍ നിധി സ്വാഗതം പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വഎസ്.കുമാരി മുഖ്യപ്രഭാഷണം നടത്തി. ബാലസംഘം ഏരിയ കണ്‍വീനര്‍ പഞ്ചമം സുരേഷ്, ഏരിയ കോഡിനേറ്റര്‍ വിഷ്ണുരാജ്, ജില്ലാ കമ്മിറ്റി അംഗം ഗ്രേറ്റി ഗ്രേയല്‍, ആദിത്യശങ്കര്‍ എം.പ്രദീപ്, സി.ചന്ദ്രബോസ്, റ്റി.ദിലീപ് കുമാര്‍, ബി.സി.ഡി സുധീര്‍, എസ്.സാബു, രാധാകൃഷ്ണക്കുറുപ്പ്, നിസാം, ഷീല, ബര്‍മ ബഷീര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഭാരവാഹികളായി ശ്രീഷ (പ്രസിഡന്റ്), ആരോമല്‍ (സെക്രട്ടറി), റ്റി.റ്റി.ഷാജി (കണ്‍വീനര്‍) എസ്.കൃഷ്ണദാസ് (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *