

വര്‍ക്കല: സിനിമ കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ വര്‍ക്കല മൈതാനം സരളാ മന്ദിരത്തില്‍ ഹരി വര്‍ക്കല( എം.ഹരിഹരന്, 72) അന്തരിച്ചു. എഴുപതോളം ചിത്രങ്ങളില്‍ കലാസംവിധായകനായും പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984-ല്‍ സംവിധായകന് ജോഷിയുടെ സന്ദര്‍ഭം എന്ന ചിത്രത്തിലാണ് തുടക്കം. നിറക്കൂട്ട്, ന്യൂ ഡല്‍ഹി, നായര്‍സാബ്, സൈന്യം, നമ്പര്‍ 20 മദ്രാസ് മെയില്‍, ലേലം, പത്രം, ട്വന്റി ട്വന്റി, നരന്, റണ്‍ ബേബി റണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലൈല ഓ ലൈല എന്ന ചിത്രത്തിലാണ് അവസാനം പ്രവര്‍ത്തിച്ചത്. ംവിധായകന് ജോഷിക്കൊപ്പമായിരുന്നു ഭൂരിഭാഗം ചിത്രങ്ങളും. ജോഷിയുടെ അമ്മാവന്റെ മകനാണ് ഹരി.




പരേതരായ മാധവന്റെയും സരളയുടെയും മകനാണ്. സഹോദരങ്ങള്‍: പരേതനായ ജയപ്രകാശ്(റിട്ട. പോളിടെക്നിക് അധ്യാപകന്), പരേതനായ അനില്‍കുമാര്‍(റിട്ട.ആര്.ടി.ഒ.), പരേതനായ ജയസിങ്(ഗിരിജാ ഇലക്ട്രിക്കല്‍സ്, വര്‍ക്കല), ഗിരിജ(റിട്ട. പ്രൊഫസര്‍, എസ്.എന്‍. കോളേജ്, വര്‍ക്കല), അനിത(റിട്ട. അധ്യാപിക, വിളബ്ഭാഗം എ.എം.ടി.ടി.ഐ.). സംസ്കാരം ഇന്ന് (ഞായറാഴ്ച) രാത്രി 10 മണിക്ക്.


