Breaking News

ആറ്റിങ്ങല്‍ നഗരസഭ കര്‍ഷക ദിനാചരണവും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭ കര്‍ഷക ദിനാചരണവും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. ആറ്റിങ്ങല്‍ നഗരസഭയും കൃഷിഭവനും സംയുക്തമാി സംഘടിപ്പിച്ച കര്‍ഷക ദിനാചരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ടായിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. വൈസ് ചെയര്‍മാന്‍ തുളസിധരന്‍ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ ആറ്റിങ്ങല്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബി.അര്‍ച്ചന സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ.എസ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ്യ സുധീര്‍, മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അവനവഞ്ചേരി രാജു, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗിരിജ ടീച്ചര്‍, ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.മുരളി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എ.റീജ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

തുടര്‍ന്ന് നഗരസഭ പരിധിയിലെ 2024-25 വര്‍ഷത്തെ മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. രവീന്ദ്രന്‍ നായര്‍(മുതിര്‍ന്ന കര്‍ഷകന്‍), അരവിന്ദ്.ആര്‍.കുറുപ്പ്(ക്ഷീര കര്‍ഷകന്‍), മുഹമ്മദ് ജാസിം(മികച്ച കര്‍ഷകന്‍), പ്രസന്നകുമാരി(വനിതാ കര്‍ഷക), കിരണ്‍(യുവകര്‍ഷകന്‍), ശ്രീഹരി(കുട്ടി കര്‍ഷകന്‍), ചെന്താമരാക്ഷന്‍(കര്‍ഷക തൊഴിലാളി), ഷീന(ജൈവ കര്‍ഷക), നന്മ കൃഷിക്കൂട്ടം(മികച്ച കൃഷിക്കൂട്ടം), കുടമണ്‍ കര്‍ഷക സമിതി(മികച്ച നെല്‍കൃഷിക്കൂട്ടം), സതീഷ് ശര്‍മ(പ്രോത്സാഹന സമ്മാനം) എന്നിങ്ങനെയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മൊമെന്റോയും ക്യാഷ് പ്രൈസും നല്‍കിയാണ് കര്‍ഷകരെ ആദരിച്ചത്. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് പ്രമോദ്.ആര്‍.എസ് നന്ദി രേഖപ്പെടുത്തി. നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *