

വര്‍ക്കല: വര്‍ക്കല കാര്‍ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു. കരുനിലക്കോട് കാരമുക്കില്‍ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വാഹനത്തില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. മറ്റ് യാത്രക്കാര്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ വീടിനും മതിലിനും മുകളിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ആള്‍താമസം ഇല്ലാതിരുന്ന വീടിന് മുകളിലേക്കാണ് കാര്‍ മറിഞ്ഞത്. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി വാഹനം അവിടെനിന്നും മാറ്റി.






