

വര്‍ക്കല: മന്നാനിയ പബ്ലിക് സ്കൂളില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സ്മൃതി സംഗമം നടന്നു. ‘ദി യൂണിറ്റിങ് കളേഴ്സ് ഓഫ് ഹാര്‍മണി’ എന്ന പേരിലാണ് പരിപാടി സ്ഘടിപ്പിച്ചത്. സ്കൂള്‍ കോഡിനേറ്റര്‍ ഷംസുദ്ദീന് മന്നാനി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സ്വാതന്ത്ര്യമെന്നാല്‍ അരങ്ങുകളിലും മാധ്യമങ്ങളിലെ പരസ്യ പ്രചാരണങ്ങളിലും ആഘോഷിക്കപ്പെട്ട് തീരേണ്ട ഒരു അവകാശവാദമല്ല. മറിച്ച്, ഓരോ ഇന്ത്യന്‍ പൗരനും ഇരുപത്തിനാലു മണിക്കൂറും ജീവവായു എന്നപോലെ അനുഭവിക്കേണ്ട ഒരവകാശമാണ്. ചുരുക്കം ചില ആളുകള്‍ അധികാരം കൈയിലാക്കുന്നതിലൂടെയല്ല സ്വതന്ത്ര രാജ്യം (സ്വരാജ്) യാഥാര്‍ഥ്യമാകുന്നത്, മറിച്ച് അധികാരദുര്‍വിനിയോഗം കാണുമ്പോള്‍ അതിനെ ചെറുക്കാനുള്ള കഴിവ് എല്ലാ ജനങ്ങളും ആര്ജിക്കുമ്പോഴണന്നുമുള്ള മഹാത്മ ഗാന്ധിജിയുടെ വാക്കുകള്‍ നാം ഓര്‍ക്കണം-അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അംഗം സ്വാമി ദേശികാനന്ദ യതി, സ്കൂള്‍ അക്കാദമിക് കോഡിനേറ്റര്‍ യഹ്യ.എ.വി എന്നിവര്‍ സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സന്ധ്യകുമാരി, എസ്.റ്റി.ആര്.ഡബ്ലിയു പാട്രണ്‍ ഷൈലജകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്കി.






