Breaking News

സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി; രാഷ്ട്രീയ പ്രേരിതമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് അനുമതി നല്‍കി. മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട മുഡ ഭൂമി കുംഭകോണ കേസിലാണ് നടപടി. മലയാളിയായ ടി.ജെ.അബ്രഹാം, പ്രദീപ് കുമാര്‍, സ്നേഹമയി കൃഷ്ണ എന്നീ സാമൂഹ്യ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഗവര്‍ണറുടെ നടപടി. മുഖ്യമന്ത്രിയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നാണ് ആരോപണം.

അതേസമയം, ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. ഗവര്‍ണര്‍ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു. ”1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17, 218 പ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന അഭ്യര്‍ഥനയില്‍ കോംപീറ്റന്റ് അതോറിറ്റിയുടെ തീരുമാനത്തിന്റെ പകര്‍പ്പ് ഞാന്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. ഭാരതീയ നാഗരിക സുരക്ഷാ സംഹിത 2023 പ്രകാരം, ആരോപണവിധേയമായ കുറ്റകൃത്യങ്ങള്‍ നിവേദനങ്ങളില്‍ പരാമര്‍ശിക്കുന്നു” ഗവര്‍ണറുടെ ഓഫിസില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *