

തിരുവനന്തപുരം: സംസ്ഥാനത്ത് സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്കുള്ള പെര്‍മിറ്റില്‍ ഇളവ്. ഇതുപ്രകാരം ഇനി കേരളം മുഴുവന്‍ ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താനായി പെര്‍മിറ്റ് ലഭിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് സംസ്ഥാന ട്രാന്‍സ്‌ഫോര്‍ട്ട് അതോറിറ്റി ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതുവരെ ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രമാണ് യാത്ര ചെയ്യാന്‍ പെര്‍മിറ്റ് അനുവദിച്ചിരുന്നത്. സി.ഐ.ടി.യുവിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന ട്രാന്‍സ്‌ഫോര്‍ട്ട് അതോറിറ്റി ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. പെര്‍മിറ്റില്‍ ഇളവ് വരുത്തണമെന്ന് സി.ഐ.ടി.യു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു.




അതേസമയം, ദീര്‍ഘദൂര പെര്‍മിറ്റുകള്‍ അനുവദിച്ചാല്‍ അപകടം കൂടുമെന്ന മോട്ടോര്‍ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് തള്ളിയാണ് ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐ.ജിയും അതോറിറ്റി സെക്രട്ടറിയും ചേര്‍ന്ന അതോറിറ്റി ഇളവ് അനുവദിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമായ ഡിസൈന്‍ അല്ല ഓട്ടോറിക്ഷയുടേതെന്നും സീറ്റ് ബെല്‍റ്റിന്റെ സുരക്ഷ ഇല്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല, സംസ്ഥാനത്ത് അതിവേഗപാതകള്‍ തുറക്കെപ്പെടുകയാണ്. അതിവേഗപാതകളില്‍ പുതിയ വാഹനങ്ങള്‍ പായുമ്പോള്‍ പരമാവധി 50 കി.മീ മാത്രം വേഗതയുള്ള ഓട്ടോകള്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി. അതോറ്റി യോഗത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് അതോറിറ്റി ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമെടുത്ത്.


