

വര്‍ക്കല: വര്‍ക്കല നഗരസഭയില്‍ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി നടന്നു. ചെയര്മാന് കെ.എം.ലാജി പതാക ഉയര്‍ത്തി. വൈസ് ചെയര്‍പേഴ്സണ്‍ കുമാരി സുദര്‍ശിനി, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് നിതിന്‍.വി.നായര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വിജി.വി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അജയകുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സജിനി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബീവി ജാന്‍, മറ്റ് കൗണ്‍സിലര്‍മാര്‍, നഗരസഭാ ജീവനക്കാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് മധുരപലഹാര വിതരണവും നടന്നു.






