

വര്‍ക്കല: വര്‍ക്കല ശിവഗിരി ശ്രീ നാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ 78-ാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹോസ്പിറ്റല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികള്‍ ദേശീയ പതാക ഉയര്‍ത്തി. ഹോസ്പിറ്റല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികള്‍ ദേശീയ പതാക ഉയര്‍ത്തി. ഡോ.കെ.ജോഷി (ആര്‍.എം.ഒ)യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എസ്.എന്‍ സെന്‍ട്രല്‍ സ്‌കൂളിലെ എന്‍.സി.സി ഫസ്റ്റ് കേരളാ ബറ്റാലിയന്‍ വിദ്യാര്‍ത്ഥികളും, സെക്യൂരിറ്റി ഗാര്‍ഡ്‌സ് ടീമും സ്വാതന്ത്ര്യ ദിന പരേഡ് നടത്തി. സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.




സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ്.ഷാജി, സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ ജ്യോതി ജോസഫ്, ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് ജ്യോതി ലക്ഷ്മി, പ്രസന്നന്‍ ലക്ഷ്മണന്‍ (മുന്‍ മീഡിയ കണ്‍വീനര്‍, വര്‍ക്കല) എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോക്ടര്‍മാരും ഹോസ്പിറ്റല്‍ ജീവനക്കാരും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും അധ്യാപകരും പൊതുജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.


