Breaking News

കോരാണി ദേശീയപാതയില്‍ വാഹനാപകടം; ഒരാളുടെ നില ഗുരുതരം; രക്ഷാപ്രവര്‍ത്തനത്തിന് ഐ.ജിയും

ആറ്റിങ്ങല്‍: കോരാണി ദേശീയപാതയില്‍ വാഹനാപകടം. ഗവ.എല്‍.പി.എസിനു മുന്‍വശം ഇരുചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. എതിര്‍ ദിശയില്‍ വന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാവസാക്കി ആഡംബര ബൈക്കും ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇതില്‍ സ്‌പ്ലെന്‍ഡര്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്നയാളിന്റെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

അപകടമുണ്ടായ സമയത്ത് അതുവഴി പോവുകയായിരുന്ന ഐ.ജി നാഗരാജു ഐ.പി.എസും ഭാര്യ ഹര്‍ഷിത അട്ടല്ലൂരി ഐ.പി.എസും സംഭവ സ്ഥലത്തിറങ്ങി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തുടര്‍ന്ന് ഐ.ജി നാഗരാജു വിവരമറിയിച്ചതിനെ തുടര്‍ന്ന് മംഗലപുരം പോലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *