

തിരുവനന്തപുരം: നാളെ രാജ്യം 78-മത് സ്വാതന്ത്ര്യദിനാഘോഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റില്‍ തിരംഗ ക്യാന്‍വാസ് ക്യാമ്പയിന് സംഘടിപ്പിച്ചു. ഹര് ഘര്‍ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം.തിരംഗ ക്യാന്‍വാസ് ഒരുക്കിയത്. കളക്ടറേറ്റ് ഗ്രൗണ്ട് ഫ്ളോറില്‍ ഒരുക്കിയ തിരംഗ ക്യാന്‍വാസില്‍ ജില്ലാ കളക്ടര്‍ അനുകുമാരി, ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് വിനീത്.ടി.കെ, അസിസ്റ്റന്റ് കളക്ടര്‍ സാക്ഷിമോഹന്‍ എന്നിവര്‍ സ്വാതന്ത്യദിന സന്ദേശമെഴുതി. കളക്ടറേറ്റ് ജീവനക്കാരും ക്യാമ്പയിനില്‍ പങ്കെടുത്തു.






