

ആറ്റിങ്ങല്‍: ക്ഷേമനിധി പ്രവര്‍ത്തനം കാര്യക്ഷമാക്കണമെന്ന് ക്വാറി ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്(സി.ഐ.ടി.യു) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തൊഴിലാളി യൂണിയന് ആറ്റിങ്ങലില്‍ സംഘടിപ്പിച്ച ഏര്യാ കണ്‍വെന്‍ഷനിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ നിര്‍മ്മാതാക്കളില്‍ നിന്നും ഈടാക്കുന്ന സെസ് പിരിവ് ഗ്രാമപഞ്ചായത്തുകളിലൂടെ ഊര്‍ജിതമാക്കി നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമനിധി പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന നിര്‍ദേശവും യൂണിയന് മുന്നോട്ടുവച്ചു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. തിനവിള സുഭാഷ് (പ്രസിഡന്റ്), എം.മുരളി (സെക്രട്ടറി), എന്‍.സുരേഷ് (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.






