Breaking News

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണ്മാനില്ലെന്ന് പരാതി

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണ്മാനില്ലെന്ന് പരാതി. ആറ്റിങ്ങല്‍ കളമച്ചല്‍ സ്വദേശി അര്‍ജുനെ(15)നെയാണ് കാണാതായതായി വെഞ്ഞറമൂട് പോലീസിന് പരാതി നല്‍കിയത്. ഇന്ന് വൈകുന്നേരം 4 മണി മുതലാണ് അര്‍ജുനെ കാണാതായത്. കെ.എല്‍.21 എസ്.4927 എന്ന നമ്പരിലുള്ള ഇരുചക്ര വാഹനവുമായി അടുത്ത വീട്ടില്‍ പാല്‍ വാങ്ങാന്‍ പോയ അര്‍ജുനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ആറ്റിങ്ങല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9562020471, 9744140619 എന്ന നമ്പരുകളിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ ബന്ധപ്പെടുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *