

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ രണ്ടാം ക്ലാസ്സുകാരന് പനി ബാധിച്ച് മരിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ മുത്തിപ്പാറയില്‍ ബിജു-രഞ്ജു ദമ്പതികളുടെ മകന് കാശിനാഥന്(7) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം സംഭവിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ.വി.എം സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു കാശിനാഥന്. പിതാവ് ബിജു ഓട്ടോറിക്ഷാ തൊഴിലാളിയാണ്.






