Breaking News

ഭാര്യാ മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ഭാര്യാ മാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. സംഭവം നടന്ന ഉടന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ആറ്റിങ്ങല്‍ പോലീസ് പ്രതിയെ വര്‍ക്കല പനയറയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പ്രീതയുടെ വീട്ടിലെത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന ചുറ്റികകൊണ്ട് പ്രീതയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. പ്രീതയുടെ ഇളയ മകളുടെ ഭര്‍ത്താവാണ് പ്രതി അനില്‍. ഭര്‍ത്താവുമായി പിണങ്ങി ബിന്ദ്യ സഹോദരിയുടെ ഫ്ളാറ്റിനടുത്ത് മറ്റൊരു ഫ്ളാറ്റിലാണ് താമസിക്കുന്നത്.

വിവാഹമോചന കേസില്‍ കോടതി പ്രതിയുടെ വസ്തു ജപ്തിയാക്കാന്‍ വിധിച്ചിരുന്നു. ഇതിന്റെ നോട്ടീസ് പ്രതിയുടെ വീട്ടില്‍ പതിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം മാതാപിതാക്കളുടെ വിവാഹ വാര്‍ഷികം പ്രമാണിച്ച് ബിന്ദ്യയും സഹോദരിയും അച്ഛനമ്മമാരോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മാതാപിതാക്കളുടെ വിവാഹ വാര്‍ഷികം പ്രമാണിച്ച് ബിന്ദ്യയും സഹോദരിയും അച്ഛനമ്മമാരോടൊപ്പം ഉണ്ടായിരുന്നു. ഇന്നലെ രാത്രി പ്രീതയുടെ വീട്ടിലെത്തിയ പ്രതി പ്രീതയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.

ആക്രമണം ചെറുക്കാന്‍ ശ്രമിച്ച പ്രീതയുടെ ഭര്‍ത്താവ് ബാബുവിനെയും പ്രതി ആക്രമിച്ചു. ബാബുവിന് നേരെ പ്രതി കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി തെളിവെളുപ്പ് നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോജേില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *