Breaking News

വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ലിഫ്റ്റില്‍ കുടുങ്ങി

വര്‍ക്കല: വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ലിഫ്റ്റില്‍ കുടുങ്ങി. ഇരുപതോളം വരുന്ന ട്രെയിനിംഗ് വിദ്യാര്‍ത്ഥികളാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ഏകദേശം അര മണിക്കൂര്‍ സമയമാണ് ഇവര്‍ ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നത്. ഓവര്‍ലോഡാണ് ലിഫ്റ്റ് തകരാറിലാവാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. ഈയടുത്ത കാലത്ത് ഉദ്ഘാടനം നടത്തിയ പുതിയ മൂന്ന് നില കെട്ടിടത്തിലാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നത്. ലിഫ്റ്റിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ ടെക്‌നീഷ്യന്‍മാര്‍ ലിഫ്റ്റിന്റെ ഡോര്‍ പൊളിച്ചാണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ പുറത്തിറക്കിയത്. ഒരേസമയം 30 പേര്‍ക്ക് കയറാവുന്ന ലിഫ്റ്റാണ് ഇരുപത് പേര്‍ കയറിയപ്പോള്‍ തകരാറിലായത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *