

വര്‍ക്കല: വര്‍ക്കല പുന്നമൂട് വെട്ടുകുളത്തില്‍ വയോധികന്‍ മുങ്ങിമരിച്ച നിലയില്‍. പാരിപ്പള്ളി എഴിപ്പുറം വിളയില്‍ പുത്തന്‍വീട്ടില്‍ രാമന്‍പിള്ളയുടെ മകന്‍ പ്രകാശിനെ(63)യാണ് പുന്നമൂട് ആലംമൂട് ക്ഷേത്രത്തോട് ചേര്‍ന്നുള്ള വെട്ടുകുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം റബ്ബര്‍ഡിങ്കിയുടെ സഹായത്തോടെ കുളത്തില്‍നിന്ന് പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.





