Breaking News

ദുരന്തത്തിന് കാരണം അനധികൃത കയ്യേറ്റവും ഖനനവും: സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി

ഡല്‍ഹി: വയനാട് ദുരന്തത്തിന് കാരണം അനധികൃത കയ്യേറ്റവും ഖനനവുമെന്ന് കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ആയിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. അതീവ പരിസ്ഥിതി ലോലപ്രദേശമായ വയനാട്ടില്‍ അനധികൃത ഖനനവും കയ്യേറ്റവും അനുവദിച്ചതിന്റെ ഫലമാണ് വയനാട് നേരിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമവിരുദ്ധ സംരക്ഷണം നല്‍കി. അതീവ പരിസ്ഥിതിലോല പ്രദേശമെന്ന പരിഗണന ആ പ്രദേശങ്ങള്‍ക്ക് നല്‍കിയില്ല. നല്‍കിയ മുന്നറിയിപ്പുകളെല്ലാം അവഗണിക്കുകയാണ് ചെയ്തത്-കേന്ദ്രമന്ത്രി വിശദീകരിച്ചു.

പുതിയ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചുളള വിജ്ഞാപനം കഴിഞ്ഞ 31 ന് കേന്ദ്രം പുറത്താക്കിയിരുന്നു. അതില്‍ അഭിപ്രായം അറിയക്കുന്നതിന് 60 ദിവസത്തെ സമയമാണ് സംസ്ഥാനങ്ങള്‍ക്ക് അടക്കം അനുവദിച്ചത്. കേരളത്തില്‍ വയനാട്ടിലെ വില്ലേജുകള്‍ അടക്കം കേരളത്തിലെ 9993 ചതുരശ്ര കിലോമീറ്ററുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു.മുന്‍ ഫോറസ്റ്റ് ഡയറക്ടര്‍ ജനറല്‍ സഞ്ചയ് കുമാറിന്റെ നേതൃത്വത്തിലുളള അഞ്ചംഗ സമിതിക്കാണ് ചുമതല.

Related posts

Leave a Reply

Your email address will not be published. Required fields are marked *