

വര്‍ക്കല: ഇടവ ഗ്രാമ പഞ്ചായത്ത് കര്‍ഷക അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. ചിങ്ങം ഒന്നിന് കര്ഷകദിനത്തിന്റെ ഭാഗമായാണ് കര്‍ഷകര്‍ക്ക് അവാര്‍ഡ് നല്‍കുന്നത്. ഇടവ കൃഷിഭവനുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി മികച്ച ജൈവ കര്ഷകന്, മികച്ച വനിതാ കര്‍ഷക, മികച്ച വിദ്യാര്‍ത്ഥി കര്ഷകന് /കര്‍ഷക, മുതിര്‍ന്ന കര്ഷകന്, പട്ടികജാതി /പട്ടിക വര്‍ഗ കര്ഷകന്, മികച്ച ക്ഷീര കര്ഷകന്, മികച്ച കൃഷിക്കൂട്ടം എന്നീ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. കര്‍ഷക അവാര്‍ഡിനുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 5 മുതല്‍ 10 വരെ കൃഷിഭവനില്‍ സ്വീകരിക്കും.





