Breaking News

കരവാരം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; രണ്ട് വാര്‍ഡുകളിലും എല്‍.ഡി.എഫിന് ജയം

കരവാരം: കരവാരം പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളിലും എല്‍.ഡി.എഫിന് ജയം. ചാത്തന്‍പാറ, പട്‌ല വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി മെമ്പര്‍മാര്‍ രാജിവച്ചതോടെ ഇവിടെ ഉപതെരഞ്ഞടുപ്പ് നടന്നത്. ചാത്തന്‍പാറയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി വിജി വേണുവും, പട്‌ല വാര്‍ഡില്‍ ബേബി ഗിരിജയുമാണ് ജയിച്ചത്. ചാത്തന്‍പാറയില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പട്‌ല വാര്‍ഡില്‍ രണ്ടാം സ്ഥാനത്താണ് ബി.ജെ.പി. ചാത്തന്‍പാറ വാര്‍ഡില്‍ എല്‍.ഡി.എഫ്-481, യു.ഡി.എഫ്-332, ബി.ജെ.പി-231 എന്നിങ്ങനെയാണ് വോട്ടുനില. പട്‌ല വാര്‍ഡില്‍ എല്‍.ഡി.എഫിന് 542 വോട്ടും ബി.ജെ.പി 281 വോട്ടും യു.ഡി.എഫ് 101 വോട്ടും നേടി. ഇന്ന് രാവിലെ പത്തരയോടെയാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *